ബി.എം.എസ് കണ്‍വെന്‍ഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി
പുല്‍പ്പള്ളി: വയനാട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘത്തിന്റെ പുല്‍പ്പള്ളി യൂണിറ്റ് കണ്‍വെന്‍ഷനും, തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും പുല്‍പ്പള്ളി ചിലങ്ക ഓഡിറ്റോറിയത്തില്‍ വെച്ച് യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് ജി.നായര്‍ ഉദ്ഘാടനം ചെയ്തു.മോട്ടോര്‍ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള അശാസ്ത്രീയമായ ട്രാഫിക്ക് പരിഷ്ക്കാരങ്ങള്‍ പുന:പരിശോധിക്കണമെന്നും, മതിയായ രേഖകളും ലൈസന്‍സും ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുംഅദ്ദേഹം പറഞ്ഞു.കഴിഞ്ഞ പ്രളയകാലത്ത് അടിയന്തിര സഹായവുമായി എത്തിയ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വയനാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി പുല്‍പ്പള്ളിയില്‍ ഫയര്സ്റ്റേഷന് ആരംഭിക്കമെന്നും സന്തോഷ് ജി.നായര്‍ ആവശ്യപ്പെട്ടു.യോഗത്തില്‍ ഇ.ആര്.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സുനില്‍ കെ.എസ്, പ്രകാശന് കെ.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: എബിന് ചാക്കോ. വൈസ്പ്രസിഡണ്ടുമാര്‍: ഗിരീഷ് പി.എന്‍, സുബീഷ് ടി.ടി.സെക്രട്ടറി: സുനില്‍ കെ.എസ് ജോയിന്റ്സെക്രട്ടറിമാര്‍: ജയേഷ്.കെ.എന്‍, സന്തോഷ്.പി.ബി. ട്രഷറര്‍: പ്രകാശന് കെ.എസ് എന്നിവരെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍