വന്യമൃഗശല്യം:കര്‍ഷക സംരക്ഷണ സമിതി റേഞ്ച് ഓഫീസ് മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി:പൂതാടി പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷകസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ചെതലയം റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മരിയനാട്, അഴീക്കോട് നഗര്‍, പാപ്ലശേരി, വട്ടത്താനി, ഗാന്ധിനഗര്‍ മേഖലയിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതിലും പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു മാര്‍ച്ച്്. പുല്‍പ്പള്ളി താഴെ അങ്ങാടിയില്‍ നിന്നും പ്രകടനവുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. മാര്‍ച്ച് ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. കെ.പി. മധു, ടി.പി. ശശി, പി.എസ്. ജനാര്ദനന്, ടി.ആര്. രവി, ജയന്, തങ്കപ്പന്, വസന്ത, അയ്യൂബ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍