അപകടഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചു മാറ്റാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍
പുല്‍പ്പള്ളി:മാനന്തവാടി പുല്‍പ്പള്ളി റൂട്ടില്‍ ആലൂര്ക്കുന്നിന് സമീപം പാതയോരത്ത് അപകട ഭീഷണിയുയര്‍ത്തി നില്ക്കുന്ന വീട്ടിമരം മുറിച്ചു മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി.ഇതുവഴിയുള്ള യാത്രക്കാര്‍ ദുരിതത്തിലാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ 25 ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. കുറുവ ദ്വീപിലേക്ക് ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങള്‍ നിത്യേന എത്തുന്ന പ്രധാന റോഡിനോട് ചേര്‍ന്നാണ് കൂറ്റന്‍ വീട്ടിമരം.ഇതു മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വനം വകുപ്പ്, പിഡബ്ല്യുഡി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.ഇതുമൂലം അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുവാണ്. ഇതിന് പുറമേ ഈ ഭാഗത്ത് മരങ്ങള്‍ മുറിച്ച് കൊണ്ട് ഇടുന്നതും അപകടങ്ങള്‍ക്ക് കാരണമാകുകയാണ്. വാഹനയാത്രക്ക് ഭീഷണിയായ വീട്ടിമരം മുറിച്ചു മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍