വനം വകുപ്പ് വാച്ചറെ ആക്രമിച്ച കടുവ കൂട്ടിലായി.
ബത്തേരി:വള്ളുവാടിയില്‍ വനം വകുപ്പ് വാച്ചറെ ആക്രമിച്ച കടുവ കൂട്ടിലായി.വനത്തോട് ചേര്‍ന്ന് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെയാണ് കുറിച്യാട് റെയിഞ്ചിലെ വനം വാച്ചറായ കരുണാകരനെ കടുവ ആക്രമിച്ചത്. മാസങ്ങളായി പ്രദേശത്ത് തമ്പടിച്ചിട്ടുള്ള കടുവയെ വനം വകുപ്പ് പിടികൂടുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് വനം വകുപ്പ് രണ്ട് കൂടുകള്‍ സ്ഥാപിച്ചത്.ഇതില്‍ ഇന്നലെ സ്വകാര്യ കൃഷിയിടത്തില്‍ സ്ഥാപിച്ച കൂട് ഇന്ന് വനത്തോട് ചേര്‍ന്ന് മാറ്റി സ്ഥാപിച്ചിരുന്നു.ഈ കൂട്ടിലാണ് രാത്രി 9.15 ലോടെ കടുവ കുടുങ്ങിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍