ആവേശം വാനോളമുയര്‍ത്തി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാറാം നയിച്ച റോഡ് ഷോ
ബത്തേരി: പ്രവര്‍ത്തകരുടെ ആവേശം വാനോളമുയര്ന്നായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാറാം നയിച്ച റോഡ് ഷോ.സമ്മേളന നഗരിയില്‍ നിന്നാരംഭിച്ച റോഡ് എം ജി റോഡ് വഴി ഗാന്ധി ജംഗ്ഷനിലൂടെ ചുങ്കത്ത് സമാപിച്ചു.ചെണ്ടമേളം അമമന് കുടം, ആദിവാസി കലാരൂപം, നാസിക് സോള്‍ എന്നിവയുടെ അകമ്പടിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോ എന്‍ ഡി എ യുടെ ശക്തി പ്രകടനം തന്നെയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം പൊരിവെയിലത്ത് മണിക്കൂറുകളാണ് പ്രിയ നേതാവിനെ കാത്തു നിന്നത്. ബത്തേരിയുടെ വിശാല പാതകളിലൂടെ പ്രൗഢമായുംജനപിന്തുണയോടെയും കടന്നു പോയ റോഡ് ഷോ പ്രതീക്ഷയുടെ 'വിജയത്തിന്റെ, വഴിയിലൂടെയുള്ള യാത്രയാവുകയാണ്. റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ പ്രതിരോധ മന്ത്രിക്കൊപ്പം എന്‍.ഡി.എ ചെയര്മാന് പി.എസ്.ശ്രീധരന് പിള്ള, സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍