അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ
പുല്‍പ്പള്ളി:കുടിയേറ്റ മേഖലയായ പുല്‍പ്പള്ളിയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ ആചരിച്ചു.ക്രിസ്തു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്ബാനയുടെയും ഓര്‍മ്മ പുതുക്കിയാണ് പെസഹ ആചരണം.പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു.പട്ടാണിക്കൂപ്പ് ഉണ്ണീശോ ദേവാലയത്തില്‍ ഫാ.സിബിച്ചന് ചേലക്കാപ്പള്ളില്‍, മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ.ചാണ്ടി പുന്നക്കാട്ട് ,മരക്കടവ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഫാ.മാത്യു പൈക്കാട്ട്,പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഫാ.ജോസ് മുണ്ടക്കല്‍, അമരക്കുനി സെന്റ് ജൂഡ് ദേവാലയത്തില്‍ ഫാ.ജോയി പിണക്കാട്ടുപറമ്പില്‍,പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തോമസ് പരുന്തനോലി,ശിശുമല ഉണ്ണീശോ പള്ളിയില്‍ ഫാ.ജോസ് കോട്ടായില്‍, കബനി ഗിരി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ.തോമസ് പൊന്‍തൊട്ടിയില്‍ എന്നിവര്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് കാര്‍മ്മികത്വം വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍