ഫയര്‍ ഡേ ദിനാചരണം
മാനന്തവാടി:കേരള സംസ്ഥാന അഗ്നി രക്ഷാ സേനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14 ന് 'ഫയര്‍ ഡേ' ആചരിക്കുന്നു.ഫയര്‍ ഡേ വാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി അഗ്നി രക്ഷാ നിലയത്തില്‍ ഏപ്രില്‍ 13 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ അഗ്നി രക്ഷാ സേനയുടെ ആധുനിക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനവും,വിവിധ അപകടങ്ങളെ തരണം ചെയ്യുന്നതിനുള്ള പരിശീലന ക്ലാസ്സുകള്‍, മോക്ഡ്രില്‍ തുടങ്ങിയവ നടക്കും.സേനയെ അടുത്തറിയുന്നതിനും പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നതിനും ഇതിലൂടെ കഴിയും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍