ആബേല്‍ എം.എസ് വയനാട് ജില്ലാ സീനിയര്‍ ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് ചാമ്പ്യന്‍
സുല്‍ത്താന്‍ ബത്തേരി ജെ.സി.ഐ സംഘടിപ്പിച്ച വയനാട് ജില്ലാ സീനിയര്‍ ഓപ്പണ്‍ ചെസ്സ് ടൂര്‍ണ്ണമെന്റില്‍ ആബേല്‍ എം.എസ് ചാമ്പ്യനായി.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്റര്‍നാഷണല്‍ റേറ്റഡ് താരങ്ങളടക്കം നാല്‍പ്പതില്‍പ്പരം താരങ്ങള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റിലാണ് ഇന്റര്‍നാഷണല്‍ ഫിഡെ റേറ്റഡ് താരമായ ആബേല്‍ എം.എസ് കിരീടം നേടിയത്.മീനങ്ങാടി ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആബേല്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍