രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് തോണിയില്‍ വിളംബര റാലി നടത്തി.
പുല്‍പ്പള്ളി:രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് വനിതകളുടെ നേതൃത്വത്തില്‍ കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ കബനി പുഴയിലെ ബൈരക്കുപ്പയില്‍ തോണിയില്‍ വിളംബര റാലി നടത്തി.നാളെ (ഏപ്രില്‍ 4) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജില്ലയില്‍ എത്തുന്ന രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ചായിരുന്നു പാര്‍ട്ടി പതാകകളേന്തി വനിതകളുടെ നേതൃത്വത്തില്‍ തോണിയില്‍ സഞ്ചരിച്ച് റാലി നടത്തിയത്.മഹിള കോണ്‍ഗ്രസ് നേതാവ് ഗിരിജാ കൃഷ്ണന്റെ നേതൃത്യത്തിലായിരുന്നു സന്ദേശറാലി.രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്യം കേരള കര്‍ണ്ണാടക പ്രദേശത്തെ ജനങ്ങളെ അറിയിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായിട്ടായിരുന്നു റാലി നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍