വനപാലകരെ ആക്രമിച്ച നരഭോജി കടുവ കൂട്ടില്‍ കുടുങ്ങി ;കുടുങ്ങിയത് പതിമൂന്ന് വയസ് പ്രായമുള്ള ആണ്‍കടുവ; കണ്ണിനും പല്ലിനും പരുക്ക്
പുല്‍പ്പള്ളി ചീയമ്പത്തെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കടുവ കുടുങ്ങിയത്. ഏകദേശം 13 വയസു പ്രായം തോന്നിക്കുന്ന ആണ്‍കടുവയാണ് കുടുങ്ങിയത്. കടുവയുടെ പല്ലിനും കണ്ണിനും പരിക്കുണ്ട്.കടുവയെ ചികിത്സാര്‍ത്ഥം തൃശൂരിലോ തിരുവനന്തപുരത്തോ ഉള്ള മൃഗശാലയിലേക്ക് ഉടന്‍ മാറ്റും. കഴിഞ്ഞ കുറച്ച് കാലമായി കടുവപ്പേടിയില്ലായിരുന്ന ചീയമ്പം ഗ്രാമത്തിന് ഇതോടെ ആശ്വാസമായിരിക്കുകയാണ്.ഇന്നലെ കൂട്ടില്‍ കടുവ കുടുങ്ങിയോ എന്ന് നോക്കാന്‍ പോയ അഞ്ച് വനപാലകരെ കടുവ ആക്രമിച്ചിരുന്ന. ഗുരുതരമായി പരിക്കേറ്റ സാജന് എന്ന വനപാലകന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. കൂട്ടില്‍ കുടുങ്ങിയ കടുവയെ വനം വകുപ്പധികൃതര്‍ ബത്തേരി കുപ്പാടിയിലേക്ക് മാറ്റി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍