പൗരശാക്തീകരണ പദ്ധതി;ചര്‍ച്ച നടത്തി
ശ്രേയസും സിഡയും സംയുക്തമായി സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന പൗരശാക്തീകരണ പദ്ധതിയുടെ ഭാഗമായി ബത്തേരി മുനിസിപ്പല്‍ ഹാളില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു അദ്ധ്യക്ഷത വഹിച്ചു.പദ്ധതിയുടെ പ്രധാന ഘടകങ്ങളായ സ്ത്രീ- പുരുഷ സമത്വം എന്ന വിഷയത്തെക്കുറിച്ചുളള ചര്‍ച്ചയില്‍ ഡെപ്യൂട്ടി ചെയര്പേഴ്സന് ജിഷാ ഷാജിയും, മാലിന്യസംസ്കരണം എന്ന വിഷയത്തെക്കുറിച്ചുളള ചര്‍ച്ചയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് സി.കെ സഹദേവന്, ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അഡ്വ.ഫാ.ബെന്നി ഇടയത്ത് എന്നിവരും മോഡറേറ്റര്മാരായിരിന്നു.ഷാജി കെ.വി,ബിനി തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ശ്രേയസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍