കപ്പേള വെഞ്ചരിച്ചു
പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലിന് കീഴില്‍ ചാത്തമംഗലത്ത് പുനര്‍നിര്‍മ്മിച്ച പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവയുടെ നാമധേയത്തിലുള്ള കപ്പേളയുടെ വെഞ്ചരിപ്പ് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര് പോളികാര്‍പ്പോസ് നിര്‍വഹിച്ചു.ഇടവകയിലെ മുതിര്‍ന്ന വൈദികനായ ഫാ.പൗലോസ് കോര്‍ എപ്പിസ്കോപ്പയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സന്ധ്യ പ്രാര്‍ത്ഥന,അനുഗ്രഹ പ്രഭാഷണവും നടന്നു.ഫാ.റെജി പോള്‍ ചവര്‍പ്പനാല്‍,ഫാ.സജി ചൊള്ളാട്ട ,എല്‍ദോസ് മടയിക്കല്‍,റോയ് നീറന്താനം, ബേബി കൈനിക്കുടി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍