വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
പുല്‍പ്പള്ളി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളിന്റെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ശോഭനാദേവി, ലൈലാ ജോര്‍ജ് എന്നിവര്‍ക്ക് യാത്രയയപ്പും നടത്തി. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോണ്‍ പി. ജോര്‍ജ് പൊന്‍പാറക്കല്‍ വാര്‍ഷികാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് പരുന്തനോലില്‍ അധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി മാഗസിന് പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷന് മെന്പര് വര്‍ഗീസ് മുരിയന്‍കാവില്‍ മൂന്ന് നാല് ക്ലാസിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം നടത്തി. ബ്ലോക്ക് മെംബര്‍ ഷിനു കച്ചിറയില്‍, പിടിഎ പ്രസിഡന്റ് ജെയ്സണ്‍ ആലവെന്തകാല, എംപിടിഎ പ്രസിഡന്റ് സിമി ചിറ്റേഴത്ത്, അധ്യാപക പ്രതിനിധി എന്‍.എസ്. ലാലി, സ്കൂള്‍ ലീഡര്‍ സ്റ്റീവ് സനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര് കെ.ജി. ജോണ്സണ് സ്വാഗതവും അധ്യാപകന് എന്‍.ജെ. ജോഷി നന്ദി പറഞ്ഞു. സ്കൂളിലെ അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. സ്കൂളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ച കലാവിരുന്നും 20182019 അധ്യയന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്ത് തയാറാക്കിയ ഡിജിറ്റല്‍ ഡോക്യുമെന്റെഷനും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍