ലഹരിക്കെതിരെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ യെല്ലോ ലൈന്‍ ക്യാമ്പയിന്
പുല്‍പ്പള്ളി:വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യ ഫലങ്ങള്‍ ചൂണ്ടിക്കാട്ടി ലഹരി ഉപയോഗത്തില്‍ നിന്ന് പുതുതലമുറ പിന്മാറുക എന്ന സന്ദേശം ഉയര്‍ത്തി ലഹരിക്കെതിരെ പുതുപാഠവവുമായി പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ പരിസരത്തെ നൂറ് മീറ്റര്‍ ചുറ്റളവില്‍ യെല്ലോ വരയിട്ട് ലഹരി രഹിത മേഖലയയി ഇവര്‍ അടയാളപ്പെടുത്തി.വിദ്യാലയത്തിന്റെ പരിസരത്ത് ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും, വിപണനവും വിതരണവും കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള ബോര്‍ഡുകളും സ്കൂള്‍ പരിസരത്ത് സ്ഥാപിച്ചു. എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്യത്തില്‍ ടൗണില്‍ നടത്തിയ ബോധവല്‍ക്കരണ കാമ്പയിനും ,ലഹരി രഹിത മേഖല അടയാളപ്പെടുത്തലിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ നിഷ.എം.വൈ. അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.എസ് സന്തോഷ്.മുഖ്യ പ്രഭാഷണം നടത്തി. ബാബു പി.പി, എന്‍.എസ്.എസ് ലീഡര്‍ ശ്രീരാജ് ബിനു, അലീന മേരി, ഡോണ്‍ ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍