'ബ്ലിറ്റ്സ് 2കെ 19' ഫെസ്റ്റ് നടത്തി
ബത്തേരി ഡോണ്‍ ബോസ്കോ കോളേജിലെ കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന നാഷണല്‍ ഫെസ്റ്റ് 'ബ്ലിറ്റ്സ് 2കെ 19' ചാലക്കുടി എസ്.എച്ച് കോളേജ് കമ്പ്യൂട്ടര്‍ വകുപ്പ് മേധാവി ഡോ.ടി.വി മിനി ഉദ്ഘാടനം ചെയ്തു.പാക്കം പ്രോജക്ട് മാനേജര്‍ മരിയ ബിഎസ്തേര്ഹോലം സ്വീഡന് മുഖ്യാതിഥി യായിരുന്നു.പ്രിന്‍സിപ്പാള്‍ ഡോ.ജോയ് ഉള്ളാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹാര്ഡ്വെയര് എക്സിബിഷനും നടത്തി. വകുപ്പ് മേധാവി ഡോ.കെ.ജെ എല്‍ദോ നന്ദി അര്‍പ്പിച്ച് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍