മരക്കടവില്‍ മെഗാ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
പുല്‍പ്പള്ളി: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് (കെസിസി)മരക്കടവ് അറുപതുകവല െ്രെകസ്റ്റ് നഗര്‍ യൂണിറ്റിന്റെയും കൂര്‍ഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്റ്ററി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ െ്രെകസ്റ്റ് നഗര്‍ സെന്റ് ജൂഡ്സ് പാരിഷ് ഹാളില്‍ സൗജന്യ മെഗാ ദന്തല്‍ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും നടത്തി. 250 ഓളം പേര് പ്രയോജനപ്പെടുത്തിയ ക്യാമ്പ് മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സെന്റ് ജൂഡ്സ് പള്ളി വികാരി ഫാ.സിജോ മരങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. കൂര്‍ഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിലെ ഡോ.ആയിഷ സഫ്ന മുഖ്യപ്രഭാഷണം നടത്തി. മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി പ്രസംഗിച്ചു. കെസിസി യൂണിറ്റ് പ്രസിഡന്റ് സണ്ണി കീഴേട്ടുക്കുന്നേല് സ്വാഗതവും ജോസ് പള്ളിക്കര നന്ദിയും പറഞ്ഞു. ഡോ.അല്ബിന് ജോര്‍ജ്, ഡോ.അഞ്ജലി റെജി, ഡോ.പ്രാര്‍ഥന സുധീപ്, ഡോ.പൂജ വിനോദ്, ഡോ.എം. ചന്ദന എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍