പരിസ്ഥിതി ചലച്ചിത്ര മേള നടത്തി
കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം നടപ്പിലാക്കുന്ന സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , ദേശീയ ഹരിത സേന ,ഓയിസ്ക സുല്‍ത്താന്‍ ബത്തേരി ചാപ്റ്റര്‍ എന്നിവരുടെ സഹകരണത്തോടെ കുട്ടികള്‍ക്കായി പരിസ്ഥിതി ചലച്ചിത്രമേള സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന് ടി.സി സാബു ഉദ്ഘാടനം ചെയ്തു. അസംപ്ഷന്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് എന്‍.യു ടോമി അധ്യക്ഷത വഹിച്ചു. ഭാസ്ക്കരന്‍ ബത്തേരി, സി.ജയരാജന്,തോമസ് സ്റ്റീഫന്‍,ഷാജന് സെബാസ്റ്റ്യന്‍,ടി.അശോകന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍