ഭവനത്തിന്റെ താക്കോല്‍ കൈമാറി
പുല്‍പ്പള്ളി ചറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മോര് പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു.ഫാ.അനില്‍ കൊമരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി പി.സി മാത്യു,സെക്രട്ടറി റ്റി.യു ഷിബു പ്രസംഗിച്ചു.വി .ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് താക്കോല്‍ ദാനം നിര്‍വ്വഹിച്ചത്.പെരുന്നാള്‍ ചടങ്ങുകളുടെയും മറ്റ് ആഘോഷങ്ങളുടെയും ചെലവുകള്‍ ചുരുക്കിയാണ് ജീവകാരുണ്യ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടവക ഈ വര്‍ഷം നിര്‍ദ്ധനരായ ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത്.തുടര്‍ന്ന് നടന്ന ദീപാലംകൃതമായ റാസായിലും പെരുന്നാള്‍ ചടങ്ങുകളിലും നിരവധി ആളുകള്‍ പങ്കെടുത്തു .ഫാ.ഷൈജന്‍ മറുതല ,ഫാ.ബെസി ചീരകത്തോട്ടത്തില്‍ ,ഫാ.ബേസില്‍ കരനിലത്ത് എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍