ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു
വയനാട് ഡയറ്റില്‍ ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിന്റെയും ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും ഈ വര്‍ഷം കെടെറ്റ് ലഭിച്ച 13 വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ആദരിച്ചു. ഡയറ്റ് പ്രിന്‍സിപ്പള്‍ ഇ.ജെ.ലീന അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജെ അലക്സാണ്ടര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് യു.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ലക്ചര്‍ കെ.എം.സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍