വയനാട് എഫ് സോണ്‍ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു.
പുല്‍പ്പള്ളി:ജനുവരി 18,19,20,21 തീയ്യതികളില്‍ പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് സയന്‍സ് കോളേജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല എഫ് സോണ്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം കെ എസ് ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 22 കോളേജുകള്‍ മാറ്റുരക്കന്ന കലോത്സവത്തിന്റെ വിജയകരമായ സംഘാടനത്തിനു വേണ്ടി 151അംഗ സംഘാടക സമിതി രൂപീകരിച്ചു. യൂണിവേഴ്സിറ്റി യൂണിയന് എക്സികുട്ടീവ് മുഹമ്മദ് അഷ്ക്കര്‍ കണ്‍വീനറും എസ് എന്‍ കോളേജ് പ്രിന്‍സിപ്പള്‍ സി.വിനോദ് കുമാര്‍ ചെയര്‍മാനുമായ ജനറല്‍ കമ്മറ്റിയും വി.നിഷാദ് കണ്‍വീനറും അജില്‍ സാലി ചെയര്‍മാനുമായ പ്രോഗ്രാം കമ്മറ്റിയും രൂപീകരിച്ചൂ.യൂണിവേഴ്സിറ്റി ജില്ലാ എക്സികുട്ടീവ് മുഹമ്മദ് അഷ്ക്കര്‍ അധ്യക്ഷനായ ചടങ്ങില്‍ ജോബിസണ്‍ ജയിംസ്,മുഹമ്മദ് ഷാഫി ,എം.എസ് സുരേഷ്ബാബു,എന്‍.കെ ഷാജി,റെസ്സി ഷാജിദാസ്, സജിമാത്യു,സി.സ്മിത, അജിത്ത്കുമാര്‍,അക്ഷയ്റോയ്, അമല്‍ജിത്ത്,സി.ഡി അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍