ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി
പുല്‍പ്പള്ളി ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബയ സിംഹസന പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി. ജനുവരി 6 മുതല്‍ 9 വരെ നടക്കുന്ന ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് ഫാ.അനില്‍ കൊമരിക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.7 ന് ആദ്യഫല ശേഖരണം വൈകിട്ട് 6ന് സന്ധ്യാ പ്രാര്‍ത്ഥന തുടര്‍ന്ന് കുരിശ് പള്ളിയിലേക്ക് പെരുന്നാള്‍ റാസ ആശിര്‍വ്വാദം നേര്‍ച്ചഭക്ഷണം, സ്നേഹത്തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ തക്കോല്‍ദാനം മലബാര്‍ ഭദ്രാസാധിപന്‍ അഭി.സഖറിയാസ് മോര് പോളികാര്‍പ്പോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും 9ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന 8.30 ന് വിശുദ്ധ മുന്നിന്മേല് കുര്‍ബ്ബാന മദ്ധ്യസ്ഥ പ്രാര്‍ത്ഥന പ്രസംഗം തുടര്‍ന്ന് തു പ്ര കുരിശിങ്കലേക്ക് പെരുന്നാള്‍ റാസ ആശിര്‍വ്വാദം നേര്‍ച്ചഭക്ഷണം, ലേലം, കൊടിയിറക്കലോടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍