മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന് 36 വര്‍ഷം തടവ് ;വിധി പണം തിരിമറി നടത്തിയ കേസില്‍

പണം തിരിമറി നടത്തിയ കേസില്‍ മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍.ഡി.ക്ലര്‍ക്കിനെ 36 വര്‍ഷം തടവിനും 1,20,000 രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. മുന്‍ എല്‍.ഡി.ക്ലര്‍ക്ക് മീനങ്ങാടി പുറക്കാടില്‍ മട്ടിയമ്പത്ത് വീട്ടില്‍ എം.ശിവനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജ് ബൈജുനാഥ് മൂന്ന് കേസുകളിലായി 36 വര്‍ഷം തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത് . 26.6.1997 മുതല്‍ 11.2.2003 വരെയുള്ള കാലയളവില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രതി എല്‍.ഡി.ക്ലര്‍ക്കായി ജോലി നോക്കി വരവേ ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ ജി.പി.എഫ്., താല്‍കാലിക അഡ്വാന്‍സ്, ലീവ് സറണ്ടര്‍ ,ഡി.എ. ,പി.സി.എ. കുടിശ്ശികകള്‍ ഉള്‍പ്പെടെ 84539 രൂപ രേഖകളിലും ജീവനക്കാരുടെ ഒപ്പുകളിലും കൃത്രിമം കാണിച്ചും തെളിവുകള്‍ നശിപ്പിച്ചും പണാപഹരണം നടത്തി എന്നുള്ളതാണ് വിജിലന്‍സ് കേസ്.
മൂന്ന് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത് . 4.09.2000 മുതല്‍ 3.9.2001 വരെയുള്ള കാലയളവില്‍ 18079 രൂപയുടെ തിരിമറി നടത്തിയ ആദ്യ കേസില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴ ഒടുക്കുവാനും , 4.9.2001 മുതല്‍ 3.9.2002 വരെയുള്ള കാലയളവില്‍ 9480 രൂപയുടെ തിരിമറി നടത്തിയ രണ്ടാമത്തേതില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴ ഒടുക്കുവാനും, 4.9.2002 മുതല്‍ 25.7.2003 വരെയുള്ള കാലയളവില്‍ 56980 രൂപയുടെ തിരിമറി നടത്തിയ മൂന്നാമത്തെ കേസില്‍ 12 വര്‍ഷം തടവിനും 60,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോടതി ശിക്ഷിച്ചത് .വയനാട് വിജിലന്‍സ് യൂണിറ്റ് മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.മാര്‍ക്കോസ് ,എം .സുള്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണം നടത്തി മുന്‍ ഡിവൈഎസ്പി കെ.കെ.അബ്ദുല്‍ ഹമീദ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡിഷനല്‍ ലീഗല്‍ അഡ്വൈസര്‍ ശൈലജന്‍ ഹാജരായി .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍