വിദ്യാഭ്യാസ സെമിനാര്‍ നടത്തി
മീനങ്ങാടി:ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേര്‍സിന്റെ സഹകരണത്തോടെ, മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തെ ആധാരമാക്കി വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം സി. ഓമന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി അസൈനാര്‍, പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍, കെ.ടി.ബിനു, മിനി സാജു, ടി.എം ഹൈറുദ്ദീന്‍, ടി.വി ജോണി എന്നിവര്‍ പ്രസംഗിച്ചു. പേരാമ്പ്ര ഗവ.കോളേജ് അസി.പ്രൊഫസര്‍ വി.ടി. സത്യന് വിഷയമവതരിപ്പിച്ചു. നന്ദന പ്രകാശ് സാലിയ ഏലിയാസ്, അലീന തെരേസ ഡെന്നിസ്, അനു യോഹന്നാന് എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍