അനുശോചിച്ചു
എം.ഐ.ഷാനവാസ് എം.പി.യുടെ നിര്യാണത്തില്‍ കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രഹാം അനുശോചിച്ചു.വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വ നിരയിലേക്ക് കടന്നു വന്ന കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റും, വയനാട് എം.പി.യുമായ എം.ഐ.ഷാനവാസ് എം.പി.യുടെ അകാല വേര്‍പാട് കേരളത്തിലെ മതേതര ജനാധിപത്യ സമൂഹത്തിന് കനത്ത നഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രാഹാം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മികച്ച പാര്‍ലിമെന്റേറിയന്‍ എന്ന നിലയിലും മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി എന്ന നിലയിലും ഷാനവാസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളീയ സമൂഹം എന്നും സ്മരിക്കുമെന്നും അദ്ദേഹം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍