പുനരുദ്ധാരണ പാതയില്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രം
മാനന്തവാടി:തോണിച്ചാല്‍ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗീകമായ പൂര്ത്തീകരണത്തോടനുബന്ധിച്ചുള്ള സങ്കോച സമാപനവും ശുദ്ധി ക്രീയകളും നടത്തി.നവീകരിച്ച ക്ഷേത്രം ശ്രീകോവിലിന്റെയും ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ ഭാഗികമായി പൂര്‍ത്തീകരിച്ച നമസ്ക്കാര മണ്ഡപത്തിന്റെയും സമര്‍പ്പണവും നന്ദികേശ്വര പ്രതിഷ്ഠയും നടന്നു.നിരവധി ഭക്തജ നങ്ങള്‍ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുത്തു.ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മുഴുവന്നൂര്‍ ഇല്ലം കുഞ്ഞി കേശവന് എമ്പ്രാന്തിരി, മേല്‍ശാന്തി പെരുമുണ്ടം ഇല്ലം ശങ്കരനാരായണന് എമ്പ്രാന്തിരി എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍