ഒളിവില്‍ കഴിഞ്ഞിരുന്ന ചാരായ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി.
തലപ്പുഴ പോലീസ് സ്റ്റേഷനിലെ ചാരായ കേസിലെ പ്രതി പരല്‍ ബേബി എന്നറിയപ്പെടുന്ന തലപ്പുഴ പുതിയിടം സ്വദേശി ബേബി അലക്സാണ്ടറാണ് ഇന്ന് കോടതിയില്‍ കീഴടങ്ങിയത്.കോടതി ഇയാളെ 29 ആം തീയതി വരെ റിമാന്‍ഡ് ചെയ്തു.ഒരു മാസക്കാലമായി പ്രതി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.തലപ്പുഴ പോലീസ് കഴിഞ്ഞ മാസം അഞ്ച് ലിറ്റര്‍ ചാരായം വാറ്റി കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇയാള്‍ സമാന കേസുകളില്‍ പോലീസിലും എക്സൈസിലും മുമ്പും പ്രതി ആയിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍