ഭിന്നശേഷിക്കാര്‍ക്ക് ഫിസിയോതെറാപ്പി സെന്റര്‍ ബത്തേരിയില്‍ ആരംഭിക്കണം:ഡി.എ.ഡബ്ല്യു.എഫ്
ബത്തേരി:ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഫിസിയോതെറാപ്പി സെന്റര്‍ ബത്തേരിയില്‍ ആരംഭിക്കണമെന്ന് ഡിഫറന്റലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന് ബത്തേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.ഭിന്നശേഷി കുടുംബങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍ പെടുത്തുക, സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷി നിയമനം ഉറപ്പുവരുത്തുക, ഭിന്നശേഷി കോര്പ്പറേഷന് ഓഫീസ് വയനാട്ടില്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുംസമ്മേളനം മുന്നോട്ടുവെച്ചു.സമ്മേളനം സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ കെ ശശാങ്കന് ഉദ്ഘാടനം ചെയ്തു.ഡിഫറന്റലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന് ജില്ലാ സെക്രട്ടറി കെ വി മോഹനന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് കെ.യു ഐസക് ബത്തേരി ഏരിയാ പ്രസിഡണ്ട് ഗജേന്ദ്രന് അധ്യക്ഷതവഹിച്ചു.ജില്ല ജോണ്‍ സെക്രട്ടറി കെ.വി മത്തായി, ട്രഷറര്‍ ജി ഗിരീഷ്കുമാര്‍ ,ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് വെണ്ണിയോട് ,ബത്തേരി ഏരിയ സെക്രട്ടറി കെ പി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബത്തേരി ഏരിയ പ്രസിഡണ്ടായി ഉണ്ണികൃഷ്ണന് നെന്മേനി,സെക്രട്ടറി കെ പി ജോര്‍ജ് ട്രഷര്‍, ഇ ഡി ഗജേന്ദ്രന് എന്നിവരെ തെരഞ്ഞെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍