പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണം:കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്
വയനാട് ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകള്‍ പുനഃക്രമീകരിച്ച് പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള വിദ്യാലയങ്ങള്‍ ഉള്‍പ്പെടുത്തി പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് പനമരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.പനമരം കണിയാമ്പറ്റ പൂതാടി മുള്ളന്‍കൊല്ലി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തുകളിലെ ഭൂരിഭാഗം വിദ്യാലയങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ ഏരിയ കമ്മിറ്റി.നവോത്ഥാന മൂല്യങ്ങള്‍ നെഞ്ചേറ്റി സാമൂഹികമാറ്റത്തിന്റെ മുന്നണി പോരാഖി കളായി അധ്യാപകര്‍ മാറണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന് അഭിപ്രായപ്പെട്ടു.ചടങ്ങില്‍ ഗുരു കാരുണ്യ എന്റൊമെന്റ് പനമരം ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നട്ടെല്ല് സംബന്ധിയായ രോഗത്തില്‍ ചികിത്സയിലുമായിരിക്കുന്ന പരക്കുനിയിലെ അഷിന്‍ ലിയാനയുടെ മാതാപിതാക്കള്‍ക്ക് നല്കികെ പി ഷിജു അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ബി സുരേഷ് കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ എ വിജയകുമാര്‍ , സംസ്ഥാനകമ്മിറ്റി അംഗം വി എ ദേവകി , പനമരം ഏരിയ സെക്രട്ടറി ജസ്റ്റിന് ബേബി , എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു , ജില്ലാ വൈസ് പ്രസിഡണ്ട് സി ഡി സാംബവന്‍ രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡണ്ട് പി സി വത്സല അനുശോചന പ്രമേയവും ജില്ലാ ട്രഷറര്‍ പിവി ജയിംസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി വിജയന് സ്വാഗതവും എം കെ രമേശ് കുമാര്‍ നന്ദിയും പറഞ്ഞു.മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിച്ച അധ്യാപകരെ കമ്മിറ്റി അഭിനന്ദിച്ചു 2019 ജനുവരി 8 9 തീയതികളില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന ദേശീയ പണിമുടക്കില്‍ മുഴുവന്‍ അധ്യാപകരും പങ്കാളികളാകണമെന്ന് ഏരിയ കമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍