യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയില്‍ പൂതാടി ചെറുകുന്നില്‍ താമസിച്ചുവരുന്ന തിരുവനന്തപുരം സ്വദേശിയായ സന്തോഷിനെയാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.ഇദ്ദേഹം ടാപ്പിംഗ് തൊഴിലാളിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.മദ്യ ലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തായ മറ്റൊരു യുവാവ് സന്തോഷിനെ കുത്തിയതായാണ് സൂചന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍