ലോഗോ പ്രകാശനം ചെയ്തു
മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ വെച്ച് നവംബര്‍ 23,24 തീയ്യതികളിലായി നടത്തപ്പെടുന്ന സംസ്ഥാന ഖോഖോ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന് പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഉഷ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ അനില്‍ ജേക്കബ് കീച്ചേരില്‍,സ്കുള് പ്രിന്‍സിപ്പാള്‍ പി.ഐ.മാത്യു,പി.ടി.എ പ്രസിഡണ്ട് ജോഷി മാമുട്ടത്തില്‍,ട്രസ്റ്റി സാബു കുര്യാക്കോസ് പുത്തയത്ത്,അസോസിയേഷന് പ്രസിഡണ്ട് എ.ഡി ജോണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ സാബു വരിക്കളായില്‍,കെ.പി വിജയി,അത്ലറ്റിക് അസോസിയേഷന് സെക്രട്ടി ജോസഫ് പി.പി എക്സിക്യൂട്ടീവ് മെമ്പര്‍ ലാല്‍ പി.ആര്,സാബു കോട്ടേക്കുടി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍