തമാരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സിലുള്ള പന്ത്രണ്ട് വീല്‍ വരെയുള്ള ലോറികള്‍ക്ക് ഗതാഗത അനുമതി;രാത്രി 11 മണി മുതല്‍ രാവിലെ 6 മണി വരെയാണ് അനുമതി
കല്‍പ്പറ്റ:മള്‍ട്ടി ആക്സിലുള്ള പന്ത്രണ്ട് വീല്‍ വരെയുള്ള ലോറികള്ക്ക്വയനാട് ചുരത്തിലൂടെ സര്‍വീസ് നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എന്നാല്‍ 26അടിയില്‍ കൂടുതല്‍ നീളമുള്ള കണ്ടയിനര്‍ ലോറികള്‍ക്കും 12ചക്രത്തിന് മുകളിലുള്ള മള്‍ട്ടി എക്സല്‍ ലോറികള്‍ക്കും കാറ് സ്കൂട്ടര്‍ മുതലായവ കൊണ്ടുവരുന്ന ലോറികള്‍ക്കും നിലവിലുള്ള നിരോധനം തുടരുന്നതാണ്പ്രസ്തുത യോഗത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ് എന്‍എച്ച് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ വിനയ രാജ്, താമരശ്ശേരി ഉ്യടജ ബിനു രാജ്, ലോറി ഓണേഴ്സ് സംസ്ഥാന പ്രസിഡണ്ട് കെ കെ ഹംസ ജില്ലാ ജനറല്‍ സെക്രട്ടറി ചകഗഇ ബഷീര്‍, മള്‍ട്ടി ആക്സില്‍ ജില്ലാ പ്രസിഡണ്ട് ഇഗ അബൂട്ടിഫിനാസ് മുനീര്‍ മൈപി ലാല്‍ എന്നിവര്‍ പങ്കെടുത്തു
26അടിയില്‍ കൂടുതല്‍ നീളമുള്ള കണ്ടയിനര്‍ ലോറികള്‍ക്കും 12ചക്രത്തിന് മുകളിലുള്ള മള്‍ട്ടി എക്സല്‍ ലോറികള്‍ക്കും കാറ് സ്കൂട്ടര്‍ മുതലായവ കൊണ്ടുവരുന്ന ലോറികള്‍ക്കും നിലവിലുള്ള നിരോധനം തുടരുന്നതാണ്
ആയതിനാല്‍ ഓവര്‍ലോഡ് കയറ്റിവന്ന് ചുരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കാതെ പാസ്സിങ്ങ് ലോഡുമായി വന്ന് ചുരത്തിലെ മറ്റു വാഹനങ്ങള്‍ക്കും യാത്രാ സൗകര്യം ചെയ്ത് കൊടുക്കണമെന്ന് മള്‍ട്ടി എക്സല്‍ ലോറി തൊഴിലാളികളോടും അതുമായി ബന്ധപ്പെട്ടവരോടും സംഘടന അഭ്യര്‍ത്ഥിക്കുകയാണ്
അതോടൊപ്പം ലോറിക്കാരുടേയും വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പ്രയാസം മനസ്സിലാക്കി നിബന്ധനകള്‍ ക്ക് വിധേയമായിട്ടാണെങ്കിലും മള്‍ട്ടി എക്സല്‍ ലോറികള്‍ക്ക് ചുരത്തിലൂടെ സര്‍വ്വീസ് നടത്താന്‍ അനുമതി തന്ന ഗതാഗത വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും കോഴിക്കോട് ജില്ലാ ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് നന്ദി രേഖപ്പെടുത്തി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍