ബ്ലൈന്‍ഡ് വാക്ക് നടത്തി
കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനത്തില്‍ ബ്ലൈന്‍ഡ് വാക്ക് നടത്തി.സ്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലി പ്രിന്‍സിപ്പല്‍ എ.സുധാറാണി ഉദ്ഘാടനം ചെയ്തു.കണ്ണ് മൂടിക്കെട്ടി നടത്തിയ റാലി കുട്ടികള്‍ക്ക് പുതിയ ഒരു അനുഭവമായി. കാഴ്ചയുടെ സൗന്ദര്യത്തെക്കുറിച്ചും കാഴ്ച ഇല്ലായ്മയുടെ ദുരിതത്തെക്കുറിച്ചും വളണ്ടിയേഴ്സ് ബോധവാന്മാരായി. പ്രോഗ്രാം ഓഫീസര്‍ കെ എസ് ശ്യാല്‍, പൂതാടി എസ് എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് അബ്രഹാം ഇ വി,എന്നിവര്‍ സംസാരിച്ചു. വളണ്ടിയേഴ്സ് ലീഡര്‍മാരായ റിഥിന്കുര്യന്, ലക്ഷ്മി നിരഞ്ജന, സൂര്യ വി ആര്, ബേസില്‍ റെജി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍