വനഭൂമിയില്‍ അതിക്രമിച്ചുകയറി കുടിലുകെട്ടാന്‍ ശ്രമം;രണ്ട് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു
ഇരുളം മരിയനാട് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെഎഫ്ഡിസി) കാപ്പിത്തോട്ടത്തില്‍ അനധികൃത കയ്യേറ്റം നടത്തിയ ഇരുളം മണല്‍വയല്‍ വലിയമാക്കല്‍ തങ്കച്ചന് (60), മാതമംഗലം ആനിത്തോട്ടത്തില്എഎസ് ബിബിന്‍ (29) എന്നിവരെയാണ് ഇരുളം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ മുകേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മരിയനാട് കോഫി പ്ലാന്റേഷനിലെ കവലമറ്റം ഭാഗത്തായി വനഭൂമി കയ്യേറി കൃഷിയിറക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. കൃഷിയിടത്തിലെ ഷെഡിനാവശ്യമുള്ള മുളകളും മറ്റും ഇവര്‍ മുറിച്ചെടുക്കുകയും ചെയ്തതായി വനപാലകര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍