ബത്തേരി ഉപജില്ലാ കായികമേള;മീനങ്ങാടിക്ക് ഓവറോള്‍ കിരീടം
അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ 277 പോയന്റ് നേടിയ ജി.എച്ച്.എസ്.എസ്.മീനങ്ങാടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.175 പോയന്റ് നേടിയ ജി.എച്ച്.എസ്.എസ് കാക്കവയലിനാണ് റണ്ണര്‍ അപ്പ് കിരീടം.120 പോയന്റുമായി ജി.എച്ച്.എസ്.എസ് വടുവഞ്ചാലിനാണ് മൂന്നാം സ്ഥാനം. മികച്ച കായികാധ്യാപകര്‍ക്കുള്ള ട്രോഫി ജി.എച്ച് എസ്.എസ് മീനങ്ങാടിയിലെ ഷാജി പാറക്കണ്ടി, മുകുന്ദന് എന്നിവര്‍ക്കു ലഭിച്ചു. സമാപന സമ്മേളനത്തില്‍ ഡി.എസ് .ജി.എ ഉപജില്ലാ കണ്‍വീനര്‍ വി.എം ജോണ്സണ് അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.ഡി തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍