സാനിയയുടെ ചികിത്സയ്ക്കായി സംഗീത സന്ധ്യ നടത്തും
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥിനി സാനിയ ഷെല്‍ജന്റെ ചികിത്സാ സഹായത്തിനായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫണ്ട് ലഭ്യമാക്കുന്നതിനായി ഒക്ടോബര്‍ ആറിന് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന പാരിഷ് ഹാളില്‍ വൈകിട്ട് 6.30 മുതല്‍ സംഗീത സന്ധ്യ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുനീര്‍ ആച്ചിക്കുളം, തോമസ് പാഴൂക്കാല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍