ലഹരി വിരുദ്ധ ബോധവത്കരണ മോട്ടോര്‍ സൈക്കള് റാലി നടത്തി
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വിമുക്തിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വെച്ച് ബത്തേരി പോലീസ്,ബത്തേരി എക്സൈസ് റേഞ്ച് ഓഫീസ്,സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്, ബത്തേരി ആന്റി ഡ്രഗ് ക്ലബ്, വ്യാപാര വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്, ബത്തേരി ടൂ സ്ട്രൈക്കേഴ്സ്, ഹാര്‍ഡി സാടില്സ് ബുള്ളറ്റ് ക്ലബ്ബുകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ മോട്ടോര്‍ സൈക്കിള്‍ റാലി നടത്തി. കോട്ടക്കുന്ന് പരിസരത്തു നിന്നും രാവിലെ 10 മണിക്ക് ആരംഭിച്ച റാലി മുനിസിപ്പാലിറ്റി പരിസരത്ത് സമാപിച്ചു. ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു, ബത്തേരി സബ് ഇന്‍സ്പെക്ടര്‍ അജീഷ് കുമാര്‍, ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷര്ഫുദ്ദീന് ടി. ബത്തേരി ആന്റി ഡ്രഗ് ക്ലബ് ഭാരവാഹികളായ സജു, ഷംഷാദ്, ജിന്സാജ് പോലീസ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ്, ജനമൈത്രി പോലീസ് എഎസ്ഐ മുരളി, പ്രഭാകരന് നായര്‍, ഷമീര്‍ എന്നിവര്‍ സംസാരിച്ചു . വിവിധ സ്കൂളുകളില്‍ നിന്നും തിരഞ്ഞടുത്ത സ്റ്റുഡന്റ്സ് പോലീസ് കുട്ടികളും റാലിയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍