ഇ പോസ് മെഷീനുകളുടെ സര്‍വ്വര്‍ തകരാര്‍ ഉടന്‍ പരിഹരിക്കണം :കെ.കെ ഏബ്രഹാം
പുല്‍പ്പള്ളി:ഇ പോസ് മെഷീനുകളുടെ സര്‍വ്വര്‍ തകരാര്‍ നിമിത്തം കേരളത്തിലെ റേഷന്‍ വിതരണം പൂര്‍ണമായി നിലച്ചതായി കെ.പി.സി സി സെക്രട്ടറി കെ.കെ ഏബ്രഹാം ആരോപിച്ചു. റേഷന്‍ കടകളില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുമ്പോഴും റേഷന്‍ സാധനങ്ങള്‍ കിട്ടാതെ ജനങ്ങള്‍ വലയുകയാണ്.മേയ് മാസത്തില്‍ തുടങ്ങിയ ഇ പോസ് സംവിധാനം ഇപ്പോഴും കുത്തഴിഞ്ഞുകിടക്കുകയാണ്.ഇത് പരിഹരിക്കാന്‍ യാതൊരു ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയുണ്ടാകാത്തതു നിര്‍ഭാഗ്യകരമാണെന്നും മെഷീനുകളുടെ സര്‍വ്വര്‍ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മഹാപ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവരടക്കം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കിട്ടാന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. കാര്‍ഡുടമകളും റേഷന്‍ വ്യാപാരികളും തമ്മില്‍ സംഘര്‍ഷം നിത്യസംഭവമായി തീര്‍ന്നിരിക്കുകയാണ്. പ്രസ്തുത സാഹചര്യത്തില്‍ തകരാറുകള്‍ ഉടന്‍ പരിഹരിച്ച് പാവപ്പെട്ടവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍