ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ വയനാട് ജില്ലയില്‍ സന്ദര്‍ശനം നടത്തി; പുതിയ സ്റ്റേഷനുകളില്‍ പുല്പ്പള്ളിയോടൊപ്പം തൊണ്ടര്‍നാടും പരിഗണനയിലെന്ന് അദ്ദേഹം
പുല്‍പ്പള്ളി:ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന് ജില്ലയില്‍ സന്ദര്‍ശനം നടത്തി. പുല്‍പ്പള്ളിയില്‍ ഫയര്‍ഫോഴ്സ് സ്റ്റേഷന് തുടങ്ങുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവന് സമീപം കണ്ടെത്തിയ സ്ഥലം അദ്ദേഹം പരിശോധിച്ചു. താമസ സൗകര്യത്തിനുള്ള കെട്ടിടവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു. ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങുന്നത് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാകുമെന്ന് ഡി.ജി.പി. പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളായ പിലാക്കാവ്,പഞ്ചാരക്കൊല്ലി ഭാഗങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ദുരിതബാധിതരുമായി ആശയവിനിമയം നടത്തി. തൊണ്ടര്‍നാടും സ്റ്റേഷന് തുടങ്ങുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പും നല്കി.പുല്‍പ്പള്ളിയില്‍ ഫയര്‍ സ്റ്റേഷന് ആരംഭിക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഗ്രാമപ്പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഡി.ജി.പി.യെ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ജില്ലയിലെ ഫയര്‍ ആന്‍ഡ് റസ്ക്യൂ പ്രവര്!ത്തനങ്ങള് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് ഡി.ജി.പി. പറഞ്ഞു. അനുമിതിലഭിക്കുന്ന മുറയ്ക്ക് തൊണ്ടര്‍നാടും ഫയര്‍ സ്റ്റേഷന് തുടങ്ങാനുള്ള നടപടി ആരംഭിക്കുമെന്ന് അദ്ദേഹം പിലാക്കാവില്‍ വെച്ച് അദ്ദേഹത്തെ സന്ദര്‍ശിച്ച തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുവിന് ഉറപ്പ് നല്കി.കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോന്‍സ്, ജില്ലാ ഫയര്‍ ഓഫീസര്‍ വിസി വിശ്വനാഥ്, കല്പറ്റ സ്റ്റേഷന് ഓഫീസര്‍ കെ.എം. ജോമി, മാനന്തവാടി സ്റ്റേഷന് ഓഫീസര്‍ സിപി ഗിരീശന് തുടങ്ങിയവരുംഅദ്ദേഹഹത്തെ അനുഗമിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍