സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി നിര്‍ഭാഗ്യകരം: പി കെ ശ്രീമതി എംപി
മാനന്തവാടി:ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്ത മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയുള്ള നടപടി നിര്‍ഭാഗ്യകരമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി പറഞ്ഞു. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പിന്‍വലിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണം. വിശുദ്ധ കുര്‍ബാന കൊടുക്കല്‍, ഇടവക പ്രവര്‍ത്തനം, വേദപാഠം പഠിപ്പിക്കല്‍ എന്നിവയില്‍നിന്നും സിസ്റ്ററെ വിലക്കിയത് നീതിയല്ല. തെറ്റുകള്‍ തിരുത്തി യഥാര്‍ഥ െ്രെകസ്തവമൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ സഭാധികൃതര്‍ തയ്യാറകണമെന്നും പി കെ ശ്രീമതി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍