പുല്‍പ്പള്ളിയില്‍ ഫയര്സ്റ്റേഷന് ആരംഭിക്കാന്‍ നടപടി തുടങ്ങി
പുല്‍പ്പള്ളി പ്രദേശത്ത് അഗ്നിരക്ഷാ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഫയര്‍ ഓഫീസര്‍ വി.സി വിശ്വനാഥ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശുമായി ചര്‍ച്ച നടത്തി.ഇവിടേക്കായി രണ്ട് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.സെപ്തംബര്‍ 26ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡി.ജി.പി. പഞ്ചായത്തിലെത്തും. ഗ്രാമപഞ്ചായത്ത് ഭരണസമിതി ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷം സമ്മത പത്രം ജില്ലാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന് കൈമാറും. സമ്മത പത്രം സംസ്ഥാന ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന് ലഭിച്ചതിന് ശേഷം നടപടികള്‍ വേഗത്തിലാകും. അമ്പത് സെന്റ് സ്ഥലമാണ് ഫയര്‍ സ്റ്റേഷന് തുടങ്ങാന്‍ വേണ്ടത്. 36 ജിവനക്കാര്‍ ഇവിടേക്കെത്തും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പഞ്ചായത്ത് കോട്ടേഴ്സിനോട് ചേര്‍ന്നുള്ള സ്ഥലമാണ് അധികൃതരുടെ പരിഗണനയിലുള്ളത്. 117ല്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലേക്ക് ജീവനക്കാരുടെ താമസത്തിന് സൗകര്യമൊരുക്കും. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ വിശാല്‍ അഗസ്റ്റിന്, കെ.ജെ. ജിതിന്, പി. ചാണ്ടി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വി. അനില്മോന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍