ഇന്‍തിഫാദ 2018 :വിജയികളെ ആദരിച്ചു
സുല്‍ത്താന്‍ ബത്തേരി : എംഎസ്എഫ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെക്യാമ്പസുകളില് നിന്നും വിജയിച്ച വിജയികള്‍ക്കുള്ള സ്വീകരണവും ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പ്രവര്‍ത്തിച്ച സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവര്ത്തകര്കുള്ള അനുമോദനവും 'ഇന്‍തിഫാദ 2018' സംഘടിപ്പിച്ചു. യോഗം എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് പി.പി അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി കെ.പി അസ്കറലി വിജയികളെ അനുമോദിച്ച് സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ക്കെ ഹാരിഫ്, നിയോജകമണ്ഡലം പ്രസിഡന്റ് ആരിഫ് തണലോട്ട്, ജന.സെക്രട്ടറി അസീസ് വേങ്ങൂര്‍, വി.എം അബൂബക്കര്‍, കെ അഹമ്മദ് കുട്ടി, മൊയ്തീന് കരടിപ്പാറ, റിയാസ് കല്ലുവയല്‍, ലുഖ്മാനുല്‍ ഹഖീം, പി.പി ഷൈജല്‍, മുനീര്‍ വടകര, അജ്മല്‍ ആറുവാള്‍, ഷാബാസ് അമ്പലവയല്‍, അജ്മല്‍ വാകേരി, ഫായിസ് തലക്കല്‍, ഹാരിസ്ബനാന, നൗഷാദ് മംഗലശ്ശേരി, സി.ക്കെ മുസ്തഫ, ഇബ്രാഹിം മൈതാനിക്കുന്ന്, താഹിര്‍ കൈപ്പഞ്ചേരി, ഹരിത ജില്ല ജന.സെക്രട്ടറി ബുസ്താന ഷെറിന് തുടങ്ങിയവര്‍ സംസാരിച്ചു.എംഎസ്എഫ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റമീസ് ചെതലയം സ്വാഗതവും വൈസ് പ്രസിഡന്റ് ജംഷീദ് വേങ്ങൂര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍