നവകേരള സൃഷ്ടി;വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ മാതൃകാപരം:കടന്നപ്പള്ളി രാമചന്ദ്രന്
പുല്‍പ്പള്ളി:നവകേരള സൃഷ്ടിക്കായി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ മാതൃകാപരമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.പുല്‍പ്പള്ളി സി.കെ രാഘവന് മെമ്മോറിയല്‍ ടി.ടി.ഐ യിലേയും ബി.എഡ് കോളേജിലെയും ജയശ്രീ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെയും ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് ജയശ്രീ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി ഉണ്ടായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഐ സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്തംഗം വര്‍ഗീസ് മുരിയങ്കാവില്‍, മാനേജര്‍ കെ ആര് ജയറാം, പി കെ ബാബു, ശശി വെള്ളമുണ്ട, പി കെ റെജി, ഷാജി പനച്ചിക്കല്‍, കെ ആര് ജയരാജ്, കെ റാണി വര്‍ഗീസ്, ഡോക്ടര്‍ ടി പി പവിത്രന്, ഡോക്ടര്‍ ഹരിപ്രകാശ്, വി ജി കുഞ്ഞന്‍, അനീഷാദേവി, പി ബി ഹരിദാസ്, എന്‍ എന്‍ ചന്ദ്രബാബു, കെ പി ഗോവിന്ദന് കുട്ടി, പി ആര് ത്രിദീപ്കുമാര്‍, സി ഡി ബാബു എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍