സേവനത്തിന്റെ വേറിട്ട മുഖവുമായി പനമരം പോലീസും എം.എസ്.പി സേനാംഗങ്ങളും
പനമരം പോലീസും മലപ്പുറം എം.എസ്.പി ക്യാമ്പിലെ സേനാംഗങ്ങളും ചേര്‍ന്ന് പനമരം ടൗണ്‍ ശുചീകരിക്കുകയും, വെള്ളപൊക്കത്തില്‍ വൃത്തിഹീനമായ മാതോത്ത് പൊയില്‍, മഞ്ചേരി ,പരക്കുനി കോളനികളിലെ വീടുകളും ജനറല്‍ വീടുകളും ശുദ്ധീകരിച്ച് പെയിന്റടിക്കുകയും ചെയ്തു.ദിവസങ്ങള്‍ക്ക് മുമ്പ് ഏകദേശം 30 ഓളം കോളനികളിലും മറ്റുമായി 2500 ഓളം ഭക്ഷണ കിറ്റുകളും മറ്റ് അനുബന്ധ സാധനങ്ങളും വിതരണം നടത്തിയുമായി ബന്ധപ്പെട്ട സേവനത്തിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ശ്രമദാനം.പനമരം എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തില്‍ മറ്റ് സഹപ്രവര്‍ത്തകരും സേവന പ്രവൃത്തികളില്‍ പങ്കാളികളായി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍