മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വയനാട് ജില്ലാ ലോട്ടറി തൊഴിലാളി സഹകരണ സംഘവും, വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ കോളേജും സംയുക്തമായി നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂരില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് ഉദ്ഘാടനം ചെയ്തു.ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോഡ് സംസ്ഥാന ചെയര്മാന് പി.ആര് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.വിംസ് സീനിയര്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്മുഖ്യ പ്രഭാഷണം നടത്തി.മനോജ് അമ്പാടി സ്വാഗതവും, പി.വി അജിത് നന്ദിയും പറഞ്ഞു.വിവിധ വിഭാഗങ്ങളിലായി പത്തോളം ഡോക്ടര്‍ രോഗികളെ പരിശോധിച്ചു.കാമ്പില്‍ അഞ്ഞൂറോളം രോഗികള്‍ ചികിത്സ തേടി. ക്യാമ്പില്‍ നിന്ന് കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ചികിത്സയും ജനറല്‍ വിഭാഗങ്ങളില്‍ സര്‍ജറി ആവശ്യമുള്ളവര്‍ക്ക് സൗജന്യ സര്‍ജറിയും വിംസ് ആശുപത്രയില്‍ നല്‍കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍