മാനാഞ്ചിറ ശാഖാ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സംഗമം നടത്തി
പനമരം: പനമരം പഞ്ചായത്തിലെ മാനാഞ്ചിറ ശാഖയില്‍ വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ സംഗമം നടത്തി. മുസ്ലിംയൂത്ത്ലീഗ് പനമരം പഞ്ചായത്ത് പ്രസിഡന്റ് ജാഫര്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു.ശാഖാ ലീഗ് സെക്രട്ടറി യൂസുഫ് പിലാകണ്ടി അധ്യക്ഷത വഹിച്ചു.സമദ് ദാരിമി,ആഷിഖ് നുച്ചിയന്‍ എന്നിവര്‍ യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു.മാനന്തവാടി നിയോജക മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ബിസ്മി അനസ് യോഗത്തില്‍ പ്രവര്‍ത്തന ക്ലാസെടുത്തു. ശാഖാ ട്രഷറര്‍ ഇബ്രാഹീം പിലാക്കണ്ടി വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ മെമ്പര്‍ഷിപ്പ് ഫോറം ക്യാപ്റ്റനെ ഏല്‍പ്പിച്ചു.പനമരം പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സി.പി ലത്തീഫ് സ്വാഗതവും മാനാഞ്ചിറ ശാഖാ വൈറ്റ് ഗാര്‍ഡ് കോര്‍ഡിനേറ്റര്‍ അജ്മല്‍ ഉപ്പി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍