കഞ്ചാവുമായി യുവാവ് പിടിയില്‍
അമ്പലവയല്‍,സുല്‍ത്താന്‍ ബത്തേരി,കല്‍പ്പറ്റ ഭാഗങ്ങളില്‍ ഒമിനി വാനില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന യുവാവ് അറസ്റ്റില്‍.സുല്‍ത്താന്‍ ബത്തേരി കല്ലുവയല്‍ തയ്യില്‍ വീട്ടില്‍ നൗഷാദ് എന്ന ഷെറീഫ് (35) നെയാണ് കല്‍പ്പറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വി രാധാകൃഷ്ണനും സംഘവും മുട്ടിലില്‍ വെച്ച് പിടികൂടിയത്.കെ.എല്‍ 05 എ.എച്ച് 2339 ഒമിനിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അമ്പലവയല്‍,സുല്‍ത്താന്‍ ബത്തേരി,കല്‍പ്പറ്റ ഭാഗങ്ങളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് അന്യസംസ്ഥാനത്ത് നിന്നും മൊത്തമായി കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന കണ്ണികളില്‍ ഒരാളാണിയാള്‍.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.ബാബുരാജ്,കെ.കെ അബ്ദുള്‍ അസീസ്,പി.എസ് വിനീഷ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജീഷ് ടി.ബി,സജീവ് ഒ,അര്ജുന് കെ.എ,ലത്തീഫ് കെ.എം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍