യുവജന നൈപുണ്യ ദിനാചരണം നടത്തി
കല്‍പ്പറ്റ :ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചു ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തി.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തൊഴില്‍ നൈപുണ്യ പദ്ധതിയായ അസാപ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം വഹിച്ചു.അസാപ്പിന്റെ ജില്ലയിലെ എല്ലാ തൊഴില്‍ പരിശീലന കേന്ദ്രങ്ങളിലും ദിനാചരണം വൈവിധ്യമാര്‍ന്ന മത്സരപരിപാടികളോടെ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുണ്ടേരി ഗവ.ഹയര്‍ സെക്കണ്ടറിയില്‍ വെച്ച് എം.എല്‍.എ സി.കെ ശശീന്ദ്രന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ഗവ.കോളേജില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ .ഓ. ആര് കേളു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ദേവകി എ അധ്യക്ഷയായിരുന്നു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ അസീസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് മുനിസിപ്പല്‍ ഇന്‍ചാര്‍ജ് പി.ടി ബിജു ഉദ്ഘാടനം നിര്‍വഹിച്ചു. ബത്തേരിയില്‍ മുനിസിപ്പാലിറ്റി ചെയര്മാന് ടി.എല്‍ സാബു സര്‍വജന ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരിപാടികള്‍ക്ക് തിരികൊളുത്തി. ജില്ലയില്‍ മറ്റുസ്ഥലങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലും പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലും അസാപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍