ഇത് താന്‍ടാ എക്സൈസ്...! മൂന്ന് വിമാനത്താവളങ്ങള്‍ വെട്ടിച്ചു കടത്തിയ സ്വര്‍ണ്ണം മുത്തങ്ങ എക്സൈസ് പിടികൂടി
ബത്തേരി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ 654 ഗ്രാം കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണവുമായി യുവാവ് പിടിയില്‍. കോഴിക്കോട് വാവാട് ബേക്കണ്ടിയില്‍ മനാസ് (23) ആണ് പിടിയിലായത്.ഖത്തറില്‍ നിന്നും ഗോവ വഴി ബാംഗ്ലൂര്‍ വരെ വിമാനമാര്‍ഗം അവിടെ നിന്നും കല്ലട ബസ്സില്‍ കോഴിക്കോടേക്ക് പോകുന്ന വഴിയാണ് ഇയാള്‍ പടിയിലായത്.അടിവസ്ത്രത്തില്‍ പ്രത്യേകം അറയുണ്ടാക്കി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത് .ഇന്നലെ രാത്രിയായിരുന്നു സംഭവം.ഖത്തറില്‍ നിന്ന് വിമാന മാര്‍ഗ്ഗം ഗോവയില്‍ ഇറങ്ങി അവിടെ നിന്ന് ആഭ്യന്തര വിമാനത്തില്‍ ബംഗളൂരുവിലെത്തി തുടര്‍ന്ന് ബസ് മാര്‍ഗ്ഗം കൊടുവള്ളിയിലേക്കുള്ള യാത്രമധ്യേയാണ് ഇയാള്‍ മുത്തങ്ങയില്‍ വെച്ച് പിടിയിലാകുന്നത്.വിമാനത്താവളത്തിലെ പരിശോധനയിലൊന്നും ഇയാള്‍ പിടിക്കപ്പെട്ടില്ല.എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍രാജന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബുരാജ്, എം.സി ഷിജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ പ്രസാദ്, കെ.ജോണി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍