ബാണാസുര സാഗര്‍ ഡാം: സ്പില്‍വേ ഷട്ടറുകള്‍ ഏത് സമയവും തുറക്കും ;പുഴയരികിലുള്ളവര്ക്ക് ജാഗ്രത നിര്‍ദ്ദേശം
വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് പടിഞ്ഞാറത്തറ വില്ലേജില്‍ സ്ഥിതി ചെയ്യുന്ന കെ.എസ്.ഇ.ബി യുടെ ബാണാസുര സാഗര്‍ ഡാമിലെ ഇന്നത്തെ (11.7.2018) ജലനിരപ്പ് 772.50 മീറ്ററും തുറന്നു വിടേണ്ട ജലനിരപ്പ് 775.60 മീറ്ററുമാണ്. ശക്തമായ മഴ കാരണം ഡാമിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനാല്‍ ദിനം പ്രതി ശരാശരി 1 മീറ്റര്‍ ജലനിരപ്പ് ഉയരുന്നുണ്ട്.ഈ സാഹചര്യത്തില്‍ 3 ദിവസം കൊണ്ടുതന്നെ റിസര്‍വോയര്‍ നിറയുകയും സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. അതിനാല്‍ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഏതു സമയത്തും പടിഞ്ഞാറത്തറ സ്പില്‍വേ വഴി കരമാന്തോടില് കൂടി പനമരം പുഴയിലേക്ക് ഡാമിലെ വെള്ള തുറന്നു വിടേണ്ടി വരും.ആയതിനാല്‍ ഡാമിന്റെ താഴ്ഭാഗത്ത് പുഴയരികില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍