സ്കൂള്‍ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭാ പരിധിക്കുള്ളിലെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു.കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളില്‍ നടന്ന പരിപാടി നഗരസഭാ കൗണ്‍സിലര്‍ പി.പി റഷീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് പി.നൗഷാദ്,വൈസ് പ്രസിഡണ്ട് ഷാജു ഗുരുശ്രീ,പ്രധാനാദ്ധ്യാപകന് എം.കെ അനില്‍കുമാര്‍, പി.ടി.എ. അംഗങ്ങളായ മണി, ലത, അദ്ധ്യാപകരായ ദേവാനന്ദന്, എം.ജി. സുധീഷ്, എസ്.ടി. പ്രമോട്ടര്‍ ലീന, ശശി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍